Monday, February 6, 2017

shalini ente kootukari

ഇന്നുച്ചക്ക് പത്തു പതിനഞ്ചു വർഷങ്ങൾക്കു ശേഷം ശാലിനി എന്റെ കൂട്ടുകാരി വീണ്ടും കണ്ടു. എൺപതുകളിലെ അസ്തിത്വവാദ കഥകളിലൂടെ കടന്നുവന്ന പദ്മരാജന്റെ കഥയുടെ ചലച്ചിത്രഅവിഷ്ക്കാരം ഇന്നും എന്തുകൊണ്ടോ ഒരു തേങ്ങലായി മാറി നിൽക്കുന്നു. ഇന്നത്തെ തലമുറക്കധികമൊന്നും പുതുമകൾ കാണാൻ പറ്റാതാകാതായിരിക്കുന്ന എൺപതുകളിലെ അവതരണ ശൈലി, എൺപതുകളിൽ വളർന്ന എന്നെ പോലുള്ളവർ പരിചയിച്ച മനുഷ്യരെയും ഭാഷയെയും ഭാവുകത്വങ്ങളെയും പക്ഷെ ഈ ചിത്രത്തിൽ അനശ്വരമാക്കിയിരിക്കുന്നു. എല്ലാത്തിനും മുകളിൽ മനസ്സിനെ ഇത്തിരി ഉലച്ചത് കഥാപാത്രങ്ങളേക്കാൾ അവയെ അവതരിപ്പിച്ചവരായിരുന്നു. ഒരു കാലഘട്ടത്തിൽ നമുക്കൊക്കെ വേണ്ടപ്പെട്ട കഥകൾ പറഞ്ഞവർ ചിരിപ്പിച്ചവർ പിന്നെ കരയിച്ചവർ - വേണു നാഗവല്ലി, സുകുമാരി, ഉമ്മർ, സുകുമാരൻ, ശോഭ ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അവരാരും ഇന്നില്ല എന്ന സത്യം ഒരു ഞെട്ടലോടെ പിന്നെ ഇത്തിരി വേദനയോടെ തിരിച്ചറിഞ്ഞു. അവർക്കൊപ്പം ഞാനൊക്കെ ജീവിച്ച ഒരു കാലവും കഴിഞ്ഞു പോയിരിക്കുന്നു 

No comments:

Post a Comment