Monday, June 12, 2017

എം എം മാണി

എം എം മാണിയെ പാർട്ടി സ്നേഹത്തിന്റെ പേരിൽ കൊണ്ടാടുന്നവർ ഒന്നോർക്കുക, നാം ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അഭ്യസ്തവിദ്യരായ ഒരു ജനതയുടെ നേതാവിനെ പറ്റിയാണ്, ഒരു നേതാവിന് ഭാഷയിലായാലും പ്രവർത്തിയിലായാലും അതിനു ചേർന്ന സംസ്കാരമുണ്ടായേ പറ്റൂ.
ആർ എസ് എസ്സിന്റെ സംസ്കാര ശൂന്യരായ വർഗീയ വിഷം മാത്രം പരത്തുന്നവരെ "ഫ്രിഞ്ജ്" എന്ന് വിളിച്ചു പൊതുധാരയിൽ നില നിർത്തുന്നതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല മണിയെ പോലുള്ളവരെ മന്ത്രിയാക്കി, നേതാവാക്കി കൊണ്ടാടുന്നത് എന്ന് പാർട്ടി പ്രവർത്തകർ ഓർക്കുന്നത് നന്നായിരിക്കും .

No comments:

Post a Comment