Monday, April 24, 2017

വി ട്ടി

ശ്രീവത്സൻ , വി ട്ടി യുടെ അടുക്കളയിൽ നിന്നും അരങ്ങത്ത് പ്രക്ഷുദ്ധമായ ഒരു സാംസ്കാരിക പ്രതീകമായ കാലത്ത് , കോഴിക്കോടെ കുറച്ചു നായർ സ്ത്രീകൾ ഒരു ദിവസം റോഡ് അടിച്ചു വാരം തീരുമാനിച്ചു. മാതൃഭൂമി അതിന്റെ ഫോട്ടോ വി ട്ടി യുടെ "അടുക്കളയിൽ നിന്നും അരങ്ങത്ത് " എന്ന അടികുറിപ്പോടെ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനു മറുപടിയായി എ കെ ജി പ്രസംഗിക്കുകയുണ്ടായി "..ഞാനിന്നു മാതൃഭൂമിയിൽ ഒരു ചിത്രം കണ്ടു. കുറെ സ്ത്രീകൾ ആദ്യമായി റോഡിലിറങ്ങി അടിച്ചു വരുന്നതിന്റെ. അതിന്റെ അടിക്കുറിപ്പായിരുന്നു ബഹു രസം. സ്ത്രീകൾ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് . ഞാൻ ജനിച്ചതുമുതൽ എന്റെ നാട്ടിൽ പാടത്തും, പറന്പിലും പണിയെടുത്തും റയിലിന്റെ അരികിൽ കല്ലുപൊട്ടിച്ചും എന്നും സ്ത്രീകളെ കണ്ടിരുന്നു. അവരാരും സ്ത്രീകളായിരുന്നില്ലേ? വലിയ വീട്ടിലെ സ്ത്രീകൾ മാത്രമാണോ സ്ത്രീകൾ.." ആ ചോദ്യത്തിൽ ഒരു പക്ഷെ മുകളിലെ ഫോട്ടോയുടെ ഉത്തരമുണ്ട്. വി ട്ടി ഒരു രാഷ്ട്രിയക്കാരനെക്കാൾ സ്വന്തം സമൂഹത്തിലെ ഒരു പുരോഗമനാശയക്കാരൻ മാത്രമായിരുന്നു. ഒരു സോഷ്യൽ റീഫോംർ. അത് ഒരു ഹിന്ദു സമൂഹത്തിലെ പ്രത്യേകിച്ചും ബ്രാഹ്മണ സമൂഹത്തിൽ അടിയുറച്ചുള്ള ഒരു ചിന്ത സരണിയുടെ പ്രവർത്തികതയായിരുന്നു. കൂടാതെ ബ്രാഹ്മണ സമൂഹമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. അതിനാൽ തന്നെ അദ്ദേഹം അതെ പ്രവർത്തന മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ആർ എസ് എസ്സിന്റെ ഈ സമ്മേളനത്തിൽ പങ്കെടുത്തെങ്കിൽ, ഇത്തരത്തിൽ ഒരഭിപ്രായം പറഞ്ഞെങ്കിൽ അദ്‌ഭുതപ്പെടാനൊന്നും തന്നെയുണ്ടെന്നു തോന്നുന്നില്ല. ഇതൊരു തരത്തിലും അദ്ദേഹം ചെയ്ത സമുദായ പരിഷ്കരണത്തിന്റെയോ, അത് വരുത്തിയ വലിയ സമുദായ പ്രബോധനത്തിന്റെ മാറ്റു കുറയ്ക്കുകയോ ചെയ്യുന്നില്ല. ഒരേ പ്രവർത്തി മണ്ഡലത്തിലുള്ളവർ തമ്മിലുള്ള നീക്കി പോക്കായി മാത്രം കാണേണ്ട സംഭവമാണിത്. ഗാന്ധിയുടെ വൈഷ്ണവ ജനത പ്രകീർത്തനത്തിനപ്പുറമൊന്നും വായിക്കേണ്ട ഒരു സംഭവവുമല്ല. അതുകൊണ്ടുതന്നെ ഗാന്ധി ഹിന്ദുത്വ വാദിയോ, വി ട്ടി ഹിന്ദു വർഗീയ വാദിയോ ആകുന്നില്ല കൂടാതെ സമൂഹ പരിഷ്‌ക്കർത്താക്കളെ പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ട് നോക്കാതിരിക്കുന്നതാണ് എന്നും അഭികാമ്യം

No comments:

Post a Comment