Saturday, April 22, 2017

കുരിശ്

കുരിശ് അതിരു കല്ലാക്കുന്ന ഭക്തരുടെ അറിവിലേക്ക്, 
ആൾത്താരയിലും 
ആറടി മണ്ണിനു മുകളിലും 
നെഞ്ച് കൂടിനു മുകളിലും 
നിൽക്കുമ്പോൾ മാത്രമാണത് ദൈവഹിതമാകുന്നത് 
അല്ലെങ്കിലത്‌ വെറുമൊരു പ്രാകൃതമായ,
കള്ളന്മാരെയും, കൊലപാതകികളെയും ശിക്ഷിക്കാനായി റോമാക്കാർ ഉപയോഗിച്ച മരക്ഷണം മാത്രമാണത്
നിങ്ങൾ അതിരുകല്ലാക്കുന്നതുപോലെ

No comments:

Post a Comment