Tuesday, February 26, 2019

ആദി ശങ്കരൻ

ഷിനോജ്, ഇതൊരു മാർക്സിസ്റ്റ് വായനയിലൂടെയുള്ള പുനർവായന തന്നെയാണ് .  ചരിത്രം  യാഥാർഥ്യത്തിന്റെ  പശ്ചാത്തല പുനർ വായനയാണെന്ന തത്വത്തിലൂടെ നോക്കുകയാണെങ്കിൽ, ഈ രാജ്യങ്ങളും സാമ്രാജ്യങ്ങളും ഭരിച്ചത് ഹിന്ദു രാജാക്കന്മാർ ആയിരുന്നു.  അവരുടെ ആശയ സംഹിതകളും, രാജ്യത്തിന്റെ നിയമ വ്യവസ്ഥകളും ഹിന്ദു നിയമാവലിക്കനുശ്രുതമായിരുന്നു. വർണത്തിലധിഷ്ഠിതമായ ജാതി വ്യവസ്ഥയിലുള്ള സമൂഹവും ആയിരുന്നു. ഇതിനെല്ലാം നിലവിലുള്ള ചരിത്രപഠനങ്ങൾ തന്നെ മതിയായ തെളിവുകൾ നൽകുന്നുണ്ട്.  ഇതിനർത്ഥം മറ്റു സമുദായങ്ങളുണ്ടായിരുന്നിള്ള എന്നല്ല എന്ന് കൂടി ഓർക്കണം. 

ആദി ശങ്കരൻ ബ്രാഹ്മണ ഐഡിയോളോജിയെ സ്ഥാപനവത്ക്കരിച്ചു എന്നത് ഓരു ചരിത്രപരമായ പരിമിത വായനയാണ്.  ആദി ശങ്കരന്റെ നടപടികളെല്ലാം തന്നെ യാഥാസ്ഥിതിക ബ്രാഹ്മണണ്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.  അദ്ദേഹം ബുദ്ധമതത്തിലെ പലകാര്യങ്ങളും തന്റെ ആശയങ്ങളിലേക്കും ജീവിതത്തിലേക്കും പകർന്നെടുക്കുകയാണുണ്ടായിരുന്നത് . ചെറുപ്പത്തിൽ ബുദ്ധമത രീതിയിലുള്ള സന്യാസം, സംഘ രീതിയിലുള്ള തത്വ പ്രചാരണ യാത്രാരീതിയും,  മഠസ്ഥാപനവും,  യഗ്ന ആചാരാനുഷ്ഠാനങ്ങളോടുള്ള എതിർപ്പ് , ബുദ്ധമത സിദ്ധാന്തത്തിലെ  ശൂന്യതാ വാദത്തിനനുശ്രുതമായ നിർഗുണ പരബ്രഹ്മത്തിന്റെ അവതരണം എന്നിങ്ങനെ, അന്ന് നില നിന്നിരുന്ന മീമാംസ ബ്രഹ്‌മണ്യത്തെ പൂർണമായും നിരാകരിക്കുകയാണുണ്ടായിരുന്നത്.  ഹിന്ദുമതത്തിലെ ദൈവ വാദത്തെ അദ്വൈതത്തിലെ മായ വാദത്തിലൂടെ ബുദ്ധിസത്തിലെ ശൂന്യതാ വാദവുമായി (നിർഗുണ പരബ്രഹ്മൻ)  യോചിപ്പിക്കാൻ കഴിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിനെ  ഏറ്റവും  നേട്ടം. ഇത് ബുദ്ധമതത്തേക്കാൾ അനേക ദൈവ വാദത്തിലൂന്നി നിന്നിരുന്ന ബ്രാഹ്മണ മതത്തെയാണ്  കൂടുതൽ പ്രശ്നത്തിലാക്കിയിരുന്നത് എന്ന് , തുടർന്ന് അതിലുണ്ടായ അദ്വൈതത്തിലെ മായാ സിദ്ധാന്തത്തോടും ഏക ദൈവ വാദത്തിനോടും ഉണ്ടായിരുന്ന  എതിർപ്പിൽ നിന്നും തിരിച്ചറിയാവുന്നതാണ്. അദ്വൈതത്തെ  പ്രതിരോധിക്കാനായും  മായ വാദത്തെയും ഏകദൈവ വാദത്തെ മറികടക്കാനായും അതിനുശേഷം യാഥാസ്ഥിക ബ്രാഹ്മണ്യം
 വിശിഷ്ടാദ്വൈത, ദ്വൈത വേദാന്ത, ബേദ ബേദ, അചിന്ത്യബേദാബേദ, ദ്വൈതവാദ, ശുദ്ധാദ്വൈത തുടങ്ങിയ അനേകം തത്വ ചിന്താശ്രേണികൾ തുടങ്ങുകയുണ്ടായി എന്നത് ആദി ശങ്കരൻ ബ്രാഹ്മണമതത്തിനുയർത്തിയ വെല്ലു വിളിയെ സാക്ഷ്യപ്പെടുത്തുന്നു. അദ്വൈത സിദ്ധാന്തം ബുദ്ധമതത്തിൽ ഇത്തരമൊരു ചലമുണ്ടാക്കിയതിനു   തെളിവുമില്ലതാനും.

ആദിശങ്കരൻ അന്ന് നിലവിലിരുന്ന ബ്രാഹ്മണ സമൂഹത്തിൽ ജനിച്ച തത്വ ചിന്തകൻ  മാത്രമായിരുന്നു.  അദ്ദേഹത്തിന്റെ അദ്വൈതത്തിലെവിടെയും വേദിക് ദൈവങ്ങളെ കാണാനാകുന്നതല്ല. കൂടാതെ ദൈവത്തിനു ബുദ്ധിസത്തിലെ ശൂന്യതാ വാദത്തിനു സമാന്തരമായ പര ബ്രഹ്മത്തേക്കാൾ  താഴെയുള്ള ഒരു സ്ഥാനം മാത്രമാണ് നൽകുന്നതുതാനും.  ബുദ്ധമത രീതിയിൽ മഠങ്ങൾ സ്ഥാപിച്ചതും, സംഘ രീതിയിൽ അഘാടകൾ സ്ഥാപിച്ചതും ഇന്ന്  ഹിന്ദുത്വ വാദികൾ പ്രചരിപ്പിക്കുന്നതുപോലെ ബ്രാഹ്മണാമതത്തെ  സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമാണെന്നു വിശ്വസിക്കാൻ യാതൊരു തെളിവുകളുമില്ല. ഈ മഠങ്ങളൊന്നും അന്നും ഇന്നും  അദ്വൈത സിദ്ധാന്തമല്ലാതെ മറ്റൊന്നും ഒരിക്കലും പ്രചരിപ്പിക്കുന്നില്ല. ആദി ശങ്കരന്റെ ഒരു കൃതിയിലും മനുസ്മ്രിതി പരാമര്ശിക്കപെടുന്നില്ല എന്നതും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ആദി ശങ്കരൻ തന്റെ ഉപദേശ സഹശ്രിയിൽ വർണ വ്യവസ്ഥയെ തള്ളി പറയുന്നുമുണ്ട് .  വർണ വ്യവസ്ഥയെ ശരിയായ ജ്ഞാനത്തിന്റെ തിരസ്കാരമായാണ് അവതരിപ്പിക്കുന്നത് .  ജഗതാനന്ദയുടെ ഉപദേശ സഹശ്രിയുടെ വിവർത്തനം താഴെ കൊടുത്തിരിക്കുന്നു .

One, who is eager to realize this right knowledge spoken of in the Sruti, should rise above the desire for a son, for wealth, for this world and the next, which are described in a five-fold manner, and are the outcome of a false reference to the Self of Varna (castes, colors, classes) and orders of life. These references are contradictory to right knowledge, and reasons are given by the Srutis regarding the prohibition of the acceptance of difference. For when the knowledge that the one non-dual Atman (Self) is beyond phenomenal existence is generated by the scriptures and reasoning, there cannot exist a knowledge side by side that is contradictory or contrary to it.
— Adi Shankara, Upadesha Sahasri 1.44

ഇതൊക്കെയാണെങ്കിലും ആദി ശങ്കരനെ ഒരു സാമൂഹിക പരിഷ്കർത്താവായി കാണാൻ ശ്രമിക്കുന്നത് വലിയ തെറ്റായിരിക്കും. അദ്ദേഹം തന്റെ ചെറിയ ജീവിതത്തിലൊരിക്കലും  തന്റെ അദ്വൈത സിദ്ധാന്ത പ്രചാരണത്തിനായുള്ള വൈജ്ഞാനിക മണ്ഡലത്തിനപ്പുറത്തു സമൂഹത്തിൽ എന്തെങ്കിലും ഇടപെടലുകൾ നടത്തിയിരുന്നതായി ഒരു തെളിവുമില്ല.  ഇതിൽ ഷിനോജ് ആരോപിക്കുന്ന ബ്രഹ്മണ്യ ഐഡിയോളോജിയും (വർണ വ്യവസ്ഥ) വരും.  അതിനുള്ള പ്രത്യക്ഷ തെളിവാണ്  ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തത്തെ പൂർണമായും തിരസ്കരിക്കുന്നതും, ആചാരാനുഷ്ഠാനത്തിലധിഷ്ഠിതമായ നിലവിലുണ്ടായിരുന്ന ബ്രാഹ്മണ വ്യവസ്ഥയുടെ പുനരാഖ്യാനമായ ഭജഗോവിന്ദം എന്ന കൃതി ആദി  ശങ്കരന്റെ തലയിൽ, ബ്രാഹ്മണയാഥാസ്ഥിതികന്മാർ കെട്ടിയേല്പിക്കുന്നത്.

"For when the knowledge that the one non-dual Atman (Self) is beyond phenomenal existence is generated by the scriptures and reasoning, there cannot exist a knowledge side by side that is contradictory or contrary to it" എന്നെഴുതിയ വ്യക്തി  ഒരു സങ്കുചിത ബ്രഹ്മണ്യ ഐഡിയോളജി എന്ന്  ഷിനോജ് പറയുന്ന വർണ വ്യവസ്ഥ സ്ഥാപനവത്ക്കരിച്ചു എന്ന് യാതൊരു തെളിവുമില്ലാതെ കരുതുന്നത് ആദി ശങ്കരനെപ്പറ്റിയുള്ള വളരെ പരിമിത വായനയാണ്.

ആദി ശങ്കരൻ ഒരുആദി ശങ്കരൻ ഒരു   താത്വീകാചാര്യൻ മാത്രമായിരുന്നു. നാരായണ ഗുരുവേപോലുള്ള ഒരു മഹാനായ സാമൂഹ്യ പരിഷ്‌കർത്താവ് അതുകൊണ്ടു കൂടി തന്നെയാണ് ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തം തന്നെ വർണ വ്യവസ്ഥക്കെതിരായി ഉപയോഗിക്കാൻ തിരഞ്ഞെടുത്തതും.

No comments:

Post a Comment